കാസർഗോഡ് അമ്മയെ ചിരവ കൊണ്ട് അടിച്ച പത്തൊന്‍പതു വയസുകാരനായ മകൻ ആത്മഹത്യ ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസര്‍കോട്: മടിക്കൈയില്‍ അമ്മയെ ചിരവ കൊണ്ട് അടിച്ച ശേഷം മകന്‍ തൂങ്ങി മരിച്ചു. സുജിത്ത് (19) ആണ്  ജീവനൊടുക്കിയത്. മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ തലയ്ക്ക് ചിരവ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

Advertisment

ചിരവ കൊണ്ട് അടിയേറ്റ സുധ ബോധം കെട്ട് വീണു. പിന്നീട് ബോധം തെളിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് മകന്‍ സുജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുധ അലറി വിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും സുജിത്ത് മരിച്ചിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കയ്യൂരില്‍ ഐടി വിദ്യാര്‍ത്ഥിയാണ് മരിച്ച സുജിത്ത്. ഭര്‍ത്താവ് ഉപേക്ഷിച്ച സുധയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104, Maithri - 0484-2540530)

Advertisment