Advertisment

വികസന  രാക്ഷസൻ - കവിത

author-image
ജൂലി
Updated On
New Update

publive-image

Advertisment

 

നാടായ നാടെല്ലാം വെട്ടി തുറക്കുന്നു

കാടായ  കാടെല്ലാം  വെട്ടി തെളിക്കുന്നു

വന്മര കൂട്ടങ്ങൾ  പിഴുതെറിഞ്ഞീടുന്നു

കാട്ടിലെ  ജന്തുക്കൾ  പലായനം ചെയ്തു

നാട്ടിലേക്കയ്യയോ  എത്തിടുന്നു

 

നാടിൻറെ  മാറ് പിളർന്നിടാനെത്തുന്നു

ഹുങ്കാര ശബ്ദത്തോടി നടക്കുന്നു

യന്ത്രങ്ങളും  പിന്നെ വാഹന കൂട്ടവും

കിട്ടുന്നതൊക്കെ കൈക്കലാക്കി

ഓടുന്നു മർത്യരോ തെരുവിലേക്ക്

 

കാലങ്ങളേറെ  പാർത്തൊരു വീടിന്നു

അന്യമായി മാറുന്നു  പാർക്കാനിടം തേടുന്നു

കാലങ്ങളേറെ  ഞാൻ  പോറ്റിയ  മണ്ണിന്നു

കുഴിച്ചു മറിക്കുന്നു , നാട്ടുന്നു  കോൺഗ്രീറ്റ്

തൂണുകൾ  എൻ വിളകളോ  മണ്ണിട്ട് മൂടുന്നു

 

കാലങ്ങളേറെ  ഞാൻ  കാത്തൊരു  തണ്ണീർത്തടം

കുത്തി മറിച്ചു  ഊറ്റിടുന്നു  വെള്ളം എല്ലാം

വെള്ളത്തിൽ  വാണിടും  ജന്തു  ജാലങ്ങളോ

മണ്ണിൽ കിടന്നു പിടക്കുന്നു പിന്നെ നിശ്ചലം

സസ്യജാലങ്ങളോ  വെട്ടി ചാമ്പലാക്കീടുന്നഉ

 

വന്യജീവികൾ തൻ  കൂടാരമാം   വനങ്ങളെ

വെട്ടിമുറിച്ചു , തായ്‌വേരറുത്തു ,ചില്ലകൾ കത്തിച്ചു

ചില്ലയിൽ വാണീടും  പക്ഷി മൃഗാദികൾ

ഓടി മറഞ്ഞെങ്ങോ  മണ്ണിൽ വീണിടും  തൻ കുഞ്ഞിനെ

ദൂരത്തുനിന്നു  നോക്കിയിട്ടമ്പോ  പ്രാകിടുന്നു

 

അരുവികൾ , തോടുകൾ  പുഴകളും  നദികളും

പിന്നന്നം  വിളമ്പും  നെല്പാട  ശേഖരം

അന്നം വിളയുന്ന  കൃഷി ഭൂമിയെല്ലാം

കുത്തി മലർത്തി വരുന്നൊരു രാക്ഷസൻ

വികസനമെന്നോമന  പേരുള്ളവൻ

 

Advertisment