പടിവാതിലിൽ മഴ (കവിത)

author-image
ജൂലി
Updated On
New Update

publive-image

ഈ ഇറയത്തിരുന്നൊറ്റക്ക് മഴ കാൺകെ
ഇടനെഞ്ചിനുള്ളിലൊരാന്തൽ പോലെ.

കൈനീട്ടിയിറവെള്ളം തട്ടിത്തെറിപ്പിച്ച്
കളിവാക്ക് ചൊല്ലി നീ വന്നപ്പോലെ..

വെറുതെ ഒരിത്തിരി നനയാമെന്നോർക്കവെ
വേണ്ടെന്ന ശാസന കേട്ടപോലെ.

വെള്ളം നിറഞ്ഞ പൂച്ചട്ടികൾ വാർത്തു നീ
വേഗത്തിലോടിക്കയറും പോലെ.

ഒരു കുട ചൂടി, തുറന്നിട്ട പടിവാതിൽ
ചാരിക്കൊളുത്തിട്ടയൊച്ച പോലെ.

ഈ ഇറയത്തിരുന്നൊറ്റക്ക് മഴ കാൺകെ
ഇവിടെയെങ്ങാണ്ട് നീയുള്ള പോലെ...

ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്

ഓടിവന്ന മഴ വസന്തം പെയ്തു പോയി

Advertisment