New Update
മലപ്പുറം: ജില്ലയിലെ ഏരിയാ നേതൃത്വങ്ങൾക്കായി എസ്.ഐ.ഒ നേതൃസംഗമം സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ വെച്ച് നടന്ന പരിപാടിയിൽ പ്രതിനിധികൾക്ക് നേതൃഗുണം, സംഘാടനം എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട് അധ്യക്ഷത വഹിച്ച സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്‌മാൻ ഇരിക്കൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
Advertisment
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട്, സഫീർ ഷാ, ജംഷീൽ അബൂബക്കർ, അജ്മൽ കാരകുന്ന്, ശിബിലി മസ്ഹർ എന്നിവർ വ്യത്യസ്ത സെഷനുകളിലായി സംസാരിച്ചു.