New Update
Advertisment
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്‌സ് വിഭാഗം ഡോക്‌ടറെ സസ്‌പെൻഡ് ചെയ്‌തു.
സ്വകാര്യ ക്ലിനിക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്‌ടർ ഷെറി ഐസക് തൃശൂർ വിജിലൻസിന്റെ പിടിയിലായത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് ശസ്‌ത്രക്രിയ ചെയ്യുന്നതിന് 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് കുടുങ്ങിയത്.