New Update
Advertisment
കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേർ മരിച്ചു. ഉദയനാപുരം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടമുണ്ടായത്.
ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. അഞ്ചു പേർ സഞ്ചരിച്ച വഞ്ചിയാണ് മുങ്ങിയത്. രക്ഷപ്പെട്ട ഒരാളുടെ നില ഗുരുതരം.