New Update
Advertisment
കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം. ഇരിട്ടി അയ്യൻ കുന്നിൽ മാവോയിസ്റ്റുകൾ എത്തിയതായാണ് നാട്ടുകാർ പറയുന്നത്. കളി തട്ടുംപാറയിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മണ്ണുരാം പറമ്പിൽ ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷ്യ സാമഗ്രികൾ മേടിച്ച ശേഷം കാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരിട്ടി ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേയും മാവോയിസ്റ്റുകൾ വീടുകളിലേക്ക് എത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.