പനിക്കിടക്കയിൽ കേരളം; ഇന്നും 13,000 കടന്ന് പനി ബാധിതർ; മലപ്പുറത്ത് 2164 കേസുകൾ

author-image
Gaana
New Update

publive-image

തിരുവനന്തപുരം: നാലാം ദിവസവും സംസ്ഥാനത്ത് 13,000 കടന്നു പനി കേസുകള്‍. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 2164 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്തു.

Advertisment

കോഴിക്കോട് 1293, കൊല്ലം 1231, തിരുവനന്തപുരം 1208, എറണാകുളം 1177, കണ്ണൂര്‍ 1041 എന്നിങനെയാണ് ആയിരം കടന്ന മറ്റു ജില്ലകള്‍.

ഇന്ന് 125 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 61 പേര്‍ക്കാണ് ഇന്ന് എറണാകുളത്തു സ്ഥിരീകരിച്ചത്. കൊല്ലത്ത് 27 കേസുകളും ആലപ്പുഴയില്‍ പത്ത് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

12 എലിപ്പനി കേസുകളും ഇന്നു സ്ഥിരീകരിച്ചു. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് നാല് പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്.

Advertisment