മലബാർ സമര ഓർമ്മകളുടെ ആവിഷ്‌കാര മത്സരം  

New Update

publive-image

1921 മലബാർ സമരത്തിന്റെ നൂറാം വാർഷിക പശ്ചാത്തലത്തിൽ സമര ഓർമകളെ പ്രമേയമാക്കിയ വ്യത്യസ്ത ആവിഷ്ക്കാരങ്ങളുടെ മത്സരം "അന്നിരുപത്തൊന്നിൽ" സംഘടിപ്പിക്കുന്നു.എസ് ഐ ഒ കേരളയാണ് വിദ്യാർത്ഥികൾക്കായി വ്യത്യസ്ത ആവിഷ്ക്കാരങ്ങളുടെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

Advertisment

മലബാർ സമരത്തിലെ സംഭവങ്ങൾ, വ്യക്തികൾ, പ്രദേശങ്ങൾ തുടങ്ങിയവ ഓർമ്മപ്പെടുത്തുന്ന പ്രമേയങ്ങൾ ഡിജിറ്റൽ പെയിന്റിംഗ്, കാരിക്കേച്ചർ, കാലിഗ്രാഫി, പെൻസിൽ ഡ്രോയിങ്,പെയിന്റിങ് തുടങ്ങിയ വ്യത്യസ്ഥ ആവിഷ്ക്കാരങ്ങളിൽ ഉൾപ്പെടുത്തടിയ രചനകൾ വിദ്യാർത്ഥികൾക്ക് അയക്കാവുന്നതാണ്..മത്സരം ഡിഗ്രി, പി ജി വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും.തിരഞ്ഞെടുക്കുന്ന എൻട്രികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.അവസാന തീയതി :  2021 ആഗസ്റ്റ് 30

ആവിഷ്കാരങ്ങൾ  http://bit.ly/malabarrebellion ഗൂഗിൾ ഫോം വഴി ആണ് അയക്കേണ്ടത്.
വിശദ വിവരങ്ങൾക്ക് 83 01 895 428 എന്ന നമ്പറിൽ ബന്ധപ്പെടാം

Advertisment