അട്ടക്കാട് രാമൻ കുട്ടിയുടെ വീട്ടിൽ ഇനി സ്വിച്ചിട്ടാല്‍ വെളിച്ചം തൂകും; അമ്പത് വീടുകളുടെ വൈദ്യുതികരണം ലക്ഷ്യം

New Update

publive-image

Advertisment

കോങ്ങാട്: ആൾ കേരളാ ലൈസൻസ്ഡ് വയർമെൻസ് അസോസിയേഷൻ (എ കെ എൽ ഡബ്ള്യു എ) സംഘടനയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ 50 വീടുകൾ സൗജന്യ വൈദ്യുതികരണം നടത്തുന്നു.ഇതിന്റെ ഭാഗമായി കോങ്ങാട് പഞ്ചായത്തിലെ അട്ടക്കാട് പ്രദേശത്ത് കല്ലടിക്കോട് യൂണിറ്റ് അംഗങ്ങൾ ഒരു ദിവസം കൊണ്ട് സൗജന്യമായി വയറിംഗ് ജോലികൾ പൂർത്തിയാക്കി.

മേഖലയിൽ 16 വീടുകളാണ് ഇത്തരത്തിൽ വൈദ്യു‌തീകരണം നടത്തിയത്. വയർമെൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എൻ.എം.അബ്ദുൽനാസറിന്റെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനം. കോങ്ങാട് സെക്ഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറോട് കാര്യങ്ങൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രിക് പോസ്റ്റിട്ട് ലൈൻ വലിച്ച് വീട്ടിൽ വേഗത്തിൽ കറന്റ് എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
സേവന പ്രവൃത്തിയിൽ പങ്കെടുത്തവർക്ക് യൂണിറ്റ് ജോ.സെക്രട്ടറി സുരേഷ് കുമാർ നന്ദി പറഞ്ഞു.

Advertisment