New Update
Advertisment
കരിമ്പ: രാസവളങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റമുൾപ്പടെ കേന്ദ്രസർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും ദില്ലിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യമർപ്പിച്ചു കൊണ്ടും സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കരിമ്പ പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷക പ്രതിഷേധം
നടന്നു.
സമര പരിപാടി കേരള കർഷക സംഘം കരിമ്പ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.ജി വൽസൻ ഉദ്ഘാടനം ചെയ്തു. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.രാമചന്ദ്രൻ, ഗോപിനാഥ്,തങ്കച്ചൻ മാത്യൂസ്, ടി.ആർ. രാധാകൃഷ്ണൻ, റെനിരാജ്, ഇസ്മയിൽ ചെറുളളി, ശിവാനന്ദൻ, രാമകൃഷ്ണൻ,എം.ജോസ് എന്നിവർ പ്രസംഗിച്ചു.കർഷക സമരങ്ങൾ വിജയിക്കാനായി മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.