ഓണക്കിറ്റ് വിതരണം നടത്തി

New Update

publive-image

നീരോല്‍പാലം പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് സ്പോര്‍ട്ടിംഗ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബിന്‍റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. ഉള്ളി മുതല്‍ കറിവേപ്പില വരേ അടങ്ങുന്ന ഇരുപതോളം വിഭവങ്ങള്‍ അടങ്ങുന്ന കിറ്റ് പ്രദേശത്തെ അര്‍ഹതപ്പെട്ട നൂറോളം കുടുംബങ്ങളുടെ വീട്ടില്‍ ക്ളബ്ബ് പ്രവര്‍ത്തകര്‍ നേരിട്ടെത്തിക്കുകയായിരുന്നു.

Advertisment

ക്ളബ്ബ് പ്രസിഡന്‍റ് ജംഷാദ് പൊന്നച്ചന്‍ വൈ ; പ്രസിഡന്‍റ് സനിലിന് നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു.ക്ളബ്ബ് സെക്രട്ടറി ഹസ്സന്‍ മുണ്ടക്കാടിന്‍റെ അദ്ധ്യക്ഷതയില്‍ തുടങ്ങിയ കിറ്റ് വിതരണത്തില്‍ ക്ളബ്ബ് മെമ്പേര്‍സ് വാഹിദ്, ബാവ, മുര്‍ഷിദ്, അനൂപ്, കാസിം, സുമേഷ്, വാവി, ഷെഫീഖ്, നസീഫ്, ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment