New Update
Advertisment
മണ്ണാർക്കാട്:തിരുവിഴാംകുന്ന് ഇരട്ട വാരി ജനവാസകേന്ദ്രത്തിൽ പുലി ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.ഇന്നലെ രാത്രി പത്തു മണിയോടെയാണ് ഇരട്ടവാരി കോട്ടക്കുന്ന് അംബേദ്കർ കോളനിക്ക് സമീപം പുലിയെ കണ്ടത്. കളത്തിൽ സിദ്ദീഖിൻ്റെ വീടിനു മുൻപിലെ മതിലിനോട് ചാരിയാണ് പുലി കിടന്നിരുന്നതെന്ന് നാട്ടുകർ പറഞ്ഞു.
നാട്ടുകാർ ചേർന്ന് ബഹളം വെച്ചതോടെ പുലി തൊട്ടടുത്തുള്ള തെങ്ങുവളപ്പിലേക്ക് ഓടി പോയി. തിരുവിഴാംകുന്ന് -അമ്പലപ്പാറ റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം സലാം പറഞ്ഞു. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്താണ് പുലിയെ കണ്ടത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം തിരുവിഴാംകുന്ന് ഫാമിലും പുലിയെ കണ്ടിരുന്നു.ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.