/sathyam/media/post_attachments/HVoaVza4p0sUgH8P9whR.jpg)
മണ്ണാർക്കാട്:ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് പുരസ്കാരത്തിന്റെ നിറവിൽ .മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിന് അർഹനായി. ആഭ്യന്തര വകുപ്പ്പ്രസിദ്ധീകരിച്ച പട്ടികയിലാണ് അദ്ദേഹം ഇടം നേടിയത്. സംസ്ഥാന പോലീസ് സേനയിൽ ക്രിയാത്മകമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർമ്മ ധീരരായ ഉദ്യോഗസ്ഥരെയാണ് അവാർഡിനായി പരിഗണിക്കുക. ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ സർവീസിൽ ഒരു തവണ മാത്രമാണ് ഈ ബഹുമതി ലഭിക്കുക.ആദരം ലഭിച്ചതിൽ ഏറെ സന്തോഷം ഉള്ളതായി ഡിവൈഎസ്പി പറഞ്ഞു.
മേലാറ്റൂർ വയങ്കര എറാൻതോട്ടിൽ കൃഷ്ണദാസ് എന്ന മണ്ണാർക്കാട് ഡിവൈഎസ്പി വി.എ കൃഷ്ണദാസ് 2003 മെയ് അഞ്ചിനാണ് സംസ്ഥാന പോലീസ് സേനയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എറണാകുളം പിറവം സ്റ്റേഷനിൽ എസ് ഐ ട്രെയിനിയായി സേവനം തുടങ്ങിയ അദ്ദേഹം 2017 ലാണ് മലപ്പുറം ഇന്റലിജൻസിൽ ഡിവൈഎസ്പി ആയി ചുമതലയേൽക്കുന്നത്. പാലക്കാട് ഡിസിആർബി യിൽ തുടരവെയാണ് മണ്ണാർക്കാട് ഡിവൈഎസ്പി ആയി നിയോഗം ലഭിക്കുന്നത്.2012 സി.ഐ ആയിരിക്കെ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ഉൾപ്പെടെ സർവീസിൽ ഇതുവരെ ഇദ്ദേഹം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.