കേന്ദ്രം നൽകുന്ന വാക്സിൻ്റെ ഗുണനിലവാരം സർക്കാർ പരിശോധിക്കണം: വിക്ടർ ടി തോമസ്

New Update

publive-image

കേന്ദ്രസർക്കാർ കേരളത്തിൽ നൽകുന്ന കോവിഡ് വാക്സിൻ്റെ ഗുണനിലവാരം സർക്കാർ യുദ്ധകാലടിസ്ഥാനത്തിൽ പരിശോധിക്കുവാൻ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും ജില്ലാ യുഡിഎഫ് ചെയർമാനുമായവിക്ടർ ടി തോമസ്  ആവശ്യപ്പെട്ടു.രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് കേരളത്തിൽ കോവിഡ് വരുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്.കഴിഞ്ഞദിവസം പത്തനംതിട്ടയിൽ കേന്ദ്ര സംഘത്തിൻറെ റിപ്പോർട്ട് പ്രകാരം വാക്സിൻ എടുത്ത 5000അധികം പേർക്ക് രോഗം വന്നതായും വാക്സിൻ എടുത്ത രണ്ടാഴ്ച കഴിഞ്ഞ് 250ലധികം ആളുകൾക്ക് രോഗം ബാധിച്ചതായും പറയുന്നു.ഇത് കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഭീതിയും സംശയം ജനിപ്പിച്ച് ഇരിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

Advertisment

കേരളം പോലെയുള്ള സംസ്ഥാനത്ത് കോവിഡ് വാക്സിൻ നൽകുന്നതിലെ ചെറിയ പിഴവ് വലിയ അപകടത്തിലേക്ക് തള്ളിവിടും അതേപോലെ മൂന്നാം തരംഗത്തിലേക്കും വഴിവെക്കും ഈ വിഷയത്തിൽ കേരള സർക്കാർ അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥരെയും വിദഗ്ധ സംഘത്തെയും ഉൾപ്പെടുത്തിക്കൊണ്ട് അന്വേഷണം നടത്തുവാൻ തയ്യാറാകണം.

കേന്ദ്രം നൽകുന്ന വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനം കേരളത്തിൽ ഉണ്ടാകണമെന്നും അടിയന്തരമായി ഈ വിഷയം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തണം.വാക്സിൻ കമ്പനികളോട് ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ വിശദീകരണം ആവശ്യപ്പെടാൻ തയ്യാറാകണം വാക്സിൻ ഗുണനിലവാരം പരിശോധിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്കും കേന്ദ്ര-കേരള ആരോഗ്യമന്ത്രിക്ക് കത്തയച്ചതായും  വിക്ടർ ടി തോമസ് പറഞ്ഞു.

Advertisment