ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്ന ഓഫറുമായി പമ്പുടമ

New Update

publive-image

ഒളിംപിക്‌സ് ഹോക്കിയിലെ വെങ്കലമെഡല്‍ നേട്ടത്തിന്റെ സന്തോഷത്തില്‍ ഓഫറുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ പമ്പുടമ.തിരുവനന്തപുരം കാഞ്ഞിരം പാറയിലെ ഇന്ത്യന്‍ ഓയിലിന്റെ ഹരേകൃഷ്ണ ഫ്യൂവല്‍സാണ് വേറിട്ട ഓഫറുമായി എത്തിയത്. ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതാണ് ഓഫര്‍. ഓഗസ്റ്റ് മാസം 31 വരെയാണ് ഓഫര്‍.

Advertisment

പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനോടം വൈറലായിക്കഴിഞ്ഞു. പരസ്യം സത്യമാണോയെന്ന് അറിയാന്‍ നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ടെന്ന് പമ്പുടമ പറയുന്നു.

Advertisment