/sathyam/media/post_attachments/Mbs6ud3JKuzdQlHET0fg.jpg)
ഒളിമ്പിക്സിൽ വെങ്കല മെഡൽ നേട്ടം കരസ്ഥമാക്കിയ ഇന്ത്യൻ ഹോക്കി ടീമംഗം പി.ആർ.ശ്രീജേഷിനെ തേടി മോഹൻലാലിന്റെ ഫോൺ കോൾ. എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയതെന്നും താന്‍ ഇപ്പോള്‍ ഹൈദരാബാദിലാണെന്നും നാട്ടിലെത്തുമ്പോൾ നേരില്‍ കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫോണില്‍ വിളിച്ചായിരുന്നു താരം അഭിനന്ദനമറിയിച്ചത്.
‘അഭിനന്ദനങ്ങൾ ശ്രീജേഷ്. ഞങ്ങളെല്ലാവരും നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ഞാൻ ഹൈദരാബാദിലാണ്. ഇവിടെ ലോക്കേഷനിൽ നെറ്റ്‌വർക്കിന് പ്രശ്നങ്ങളുണ്ട്. അതു കൊണ്ടാണ് നേരത്തെ ബന്ധപ്പെടാൻ സാധിക്കാതെ പോയത്. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. കീപ്പ് ഇറ്റ് അപ്’ മോഹൻലാൽ പറഞ്ഞു. ‘താങ്ക് യൂ ലാലേട്ടാ’ എന്ന് ആശംസകൾക്ക് മറുപടിയായി ശ്രീജേഷ് പറഞ്ഞു.
ശ്രീജേഷിന്റെ വീട്ടിൽ രാവിലെ മമ്മൂട്ടിയെത്തിയിരുന്നു. അഭിനന്ദനം അറിയിക്കുകയും പൂച്ചെണ്ട് സമ്മാനിക്കുകയും ചെയ്തു.നിര്‍മാതാവ് ആന്റോ ജോസഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us