വാളയാറില്‍ മലമ്പാമ്പിനെ കൊന്ന കേസില്‍ പ്രതിക്ക് ആറു മാസം തടവ് ശിക്ഷയും പിഴയും

New Update

publive-image

Advertisment

പാലക്കാട്: മലമ്പാമ്പിനെ പിടികൂടി കൊന്നു തോലുരിച്ചു നെയ്യ് എടുക്കുവാനും ഇറച്ചിയാക്കാനും ശ്രമിച്ച കേസിൽ പ്രതിയ്ക്ക് ആറു മാസം തടവും മൂവായിരം രൂപ പിഴയും. അനധികൃതമായി വാളയാര്‍ ഭാഗത്ത് വനത്തില്‍ പ്രവേശിച്ച് വന്യജീവി സംരക്ഷണനിയമം ഷെഡ്യൂള്‍ 1 ല്‍ ഉള്‍പ്പെടുന്ന മലമ്പാമ്പിനെ പിടികൂടി കൊന്ന കേസിലാണ് പ്രതി വാളയാർ പുതുശ്ശേരി ഈസ്റ്റ്‌ വില്ലേജിലെ മരുതൻ മകൻ മുരുകന് ആറു മാസം തടവും മൂവായിരം രൂപ പിഴയും വിധിച്ചത്.

വന്യ ജീവി നിയമ പ്രകാരം പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2011 ലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. പ്രൊസിക്യൂഷന് വേണ്ടി അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. പ്രേംനാഥ് ഹാജരായി.

Advertisment