/sathyam/media/post_attachments/9ZUWOQHDzZ2i3nruxZQx.jpg)
കൊച്ചി: കെയർ റേറ്റിങ്ങിനു പുറകെ ഇന്ത്യാ റേറ്റിങ്സ് ആന്റ് റിസര്‍ച്ചും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ കടപ്പത്രങ്ങളുടെയും, ബാങ്ക് വായ്പകളുടെയും റേറ്റിംഗ് ട്രിപ്പ്ള്‍ ബി പ്ലസ് സ്റ്റേബ്ളായി ഉയർത്തി. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും സ്ഥിരതയുള്ള ആസ്തി ഗുണമേന്മ നിലനിര്‍ത്തിയതും മികച്ച പ്രവര്‍ത്തന ക്ഷമതയിലൂടെ ലാഭസാധ്യത വര്‍ധിപ്പിച്ചതും മതിയായ പണലഭ്യതയും മൂലധന പിന്‍ബലവും സ്വര്‍ണ പണയ രംഗത്തെ ദീര്‍ഘകാല പ്രവര്‍ത്തന പരിചയവുമാണ് റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചത്.കോവിഡ് പ്രതിസന്ധിയിലും, കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടു തവണ റേറ്റിങ് ഉയർത്താനായത് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ നേട്ടമാണ്.
വെല്ലുവിളികളിലൂടെ കടന്നു പോകുമ്പോഴും മികച്ച മുന്നേറ്റമുണ്ടാക്കാനുള്ള കമ്പനിയുടെ കരുത്തും അനുഭവ സമ്പത്തുമാണ് ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്തിയതിലൂടെ പ്രതിഫലിച്ചിരിക്കുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ഇത് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വായ്പാ വിപണിയെ കുറിച്ച് കൃത്യവും കാലികവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയാണ് ഇന്ത്യാ റേറ്റിങ്സ് ആന്റ് റിസര്‍ച്ച്. മുന്‍നിര റേറ്റിങ് ഏജന്‍സിയായ കെയര്‍ റേറ്റിങ്‌സും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ വിവിധ കടപ്പത്രങ്ങളുടെ ക്രെഡിറ്റ് റേറ്റിങ്ങ് ട്രിപ്പ്ള്‍ ബി സ്റ്റേബിളില്‍ നിന്നും ട്രിപ്പ്ള്‍ പ്ലസ് സ്റ്റേബിള്‍ ആയി ഈയിടെ ഉയര്‍ത്തിയിരുന്നു.