ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ യൂണിറ്റ് സംഭാവന നല്‍കി യു എ ബീരാന്‍ സാഹിബ് ഫൗണ്ടേഷന്‍

New Update

publive-image

യു എ ബീരാൻ സാഹിബ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓക്സിജൻ കോണ്‍സന്‍ട്രേറ്റര്‍ യൂണിറ്റ് കോട്ടക്കൽ കനിവ് പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിന്  പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ സമര്‍പ്പിച്ചു.

Advertisment

ചടങ്ങിൽ സി.കെ കുഞ്ഞിമരക്കാർ, ഷാജു കൊണ്ടോട്ടി, മജീദ് നെല്ലിക്ക, യു.എ. കബീർ, യു.എ. നസീർ, യു.എ. ബാബു, യു.എ. ഷബീർ, അമരിയിൽ യൂസഫ് ഹാജി, ഫൗസീർ കാലടി, സി. ഇബ്രാഹിം, ടി ഇസ്മയിൽ മാസ്റ്റർ, വി.പി മൊയ്തുപ്പ ഹാജി, മൂസ്സ പാക്കട, ടി.കെ. രവി, സി അബ്ദുൽ മജീദ്, സക്കീർ കുരിക്കൾ എന്നിവർ സംബന്ധിച്ചു.

ധിഷണാശാലിയായ പൊതുപ്രവർത്തകനും, കഴിവുറ്റ ഭരണാധികാരിയും, ബഹുമുഖ പ്രതിഭകൾക്കുടമയുയായിരുന്ന യു എ ബീരാൻ സാഹിബിന്റെ സ്മരണാർത്ഥം തുടങ്ങിയ ഫൗണ്ടേഷന് മികച്ച പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമാറാകട്ടെ എന്ന് മുനവ്വർ തങ്ങൾ അഭിപ്രായപ്പെട്ടു.

Advertisment