ഭാര്യയെ ഭീഷണിപ്പെടുത്താനായി ശരീരത്തില്‍ സ്ഫോടകവസ്തു കെട്ടിവച്ചു തീകൊളുത്തി; 40കാരന്‍ മരിച്ചു

New Update

publive-image

പിണങ്ങി താമസിച്ചിരുന്ന ഭാര്യയെയും മക്കളേയും ഭീഷണിപ്പെടുത്താനായി ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ചെത്തിയ യുവാവ് മരിച്ചു.ദേഹത്തുകെട്ടിവച്ച സ്ഫോടകവസ്തുവിന് തീ കൊളുത്തിയ ശേഷം ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇളമ്പ സ്വദേശി മുരളീധരനാണ് മരിച്ചത്

Advertisment

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരന്‍ മദ്യപിച്ച്‌ വീട്ടിലെത്തി. വീടിനടുത്ത റബ്ബര്‍ തോട്ടത്തില്‍ വന്ന് വെടിമരുന്ന് കത്തിച്ച ശേഷം വീട്ടിലേക്ക് ഓടി കയറാന്‍ ശ്രമിക്കുകയായിരുന്നു. വീടിന്‍റെ മുറ്റത്ത് എത്തും മുമ്പ് സ്ഫോടനം നടന്നു.മുരളീധരന്‍ തെറിച്ച്‌ വീണ് അപ്പോള്‍ തന്നെ മരിച്ചു. മുരളീധരന്‍റെ ഭാര്യയും കുട്ടിയും തൊട്ടുമാറി തന്നെ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. ഭാര്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.

Advertisment