/sathyam/media/post_attachments/0dxBijpr6wO16elkXWCd.jpg)
സി.പി.ഐ(എം) ആസ്ഥാനമായ എ.കെ.ജി സെന്ററിൽ പതാക ഉയർത്തിയത് ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിൽ ആണെന്നും ഫ്ലാഗ് കോഡിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പരാതി. നിയമവിദ്യാർത്ഥി കൂടിയായ അജ്മൽ കരുനാഗപ്പള്ളിയാണ് ഇത്തരത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
National Flag Code 2.2 (viii) ൽ പറയുന്നത് ഇങ്ങനെയാണ് "no other flag or bunting should be placed higher than or above or side by side with the National Flag."
ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്നിരിക്കെ ഇതിന്റെ നഗ്നമായ ലംഘനമാണ് പാർട്ടി പതാക ദേശീയപതാകയുടെ തൊട്ടടുത്ത് അതിലും ഉയരത്തിൽ ഉയർത്തിയതിലൂടെ ഉണ്ടായിട്ടുള്ളത്. ഇത് നാഷണൽ ഫ്ലാഗ് കോഡ് പ്രകാരവും പ്രിവൻഷൻ ഓഫ് ഇൻസൾട്സ് ടു നാഷണൽ ഹോണർ ആക്റ്റ് പ്രകാരവും കുറ്റകരമാണ്. സി.പി.ഐ.എം ന്റെ പ്രവൃത്തിക്കെതിരെ കേസെടുക്കണമെന്ന് അജ്മൽ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us