എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി വൈലത്തൂർ മഹല്ല് കമ്മറ്റി, മഅദ്നുൽ ഉലൂം മദ്രസ്സ അദ്ധ്യാപക, സുന്നി ബാലവേദി യുടെയും ആഭിമുഖ്യത്തിൽ കാലത്ത് 7 മണിക്ക് മദ്രസ്സ അങ്കണത്തിൽ മഹല്ല് വൈസ് പ്രസിഡന്റ് മൂസ്സ മാസ്റ്റർ പതാക ഉയർത്തി.

Advertisment

മസ്ജിദ് അസിസ്റ്റന്റ് ഇമാം മദ്രസ്സ സ്വദരുമായ അബ്ദുൽ റസാഖ് അഷറഫി, മഹല്ല് ജനറൽ സെക്രട്ടറി നൌഷാദ് നുറുക്കിൽ, കമ്മിറ്റി ഭാരവാഹികളായ എ എം മുഹമ്മദ്‌ അമ്പലായിൽ, മജീദ് കുളങ്ങര,മദ്രസ്സ അദ്ധ്യാപകരായ സാദിഖ് മുസ്‌ലിയാർ, ആദ്നാൻ ഫൈസി, യുസഫ് മുസ്‌ലിയാർ, സൈത് മുസ്‌ലിയാർ, മുഹ് യദ്ധീൻ ഫൈസി എന്നിവർ പ്രസംഗിച്ചു. മദ്രസ്സ വിദ്യാർത്ഥികൾക്കായി നടത്തിയ സ്വതന്ത്രദിന പോസ്റ്റർ രചന മത്സരത്തിൽ യഥാക്രമം വിജയികളായ മുഹ്സിൻ പി കെ,സൽമാൻ ഫാരിസ്, അംജദ് മുഹമ്മദ്‌ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സുന്നി ബാല വേദി പ്രവർത്തകർ സന്നിഹിതരായിരുന്നു.

Advertisment