സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

New Update

publive-image

വടക്കാങ്ങര : മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡ് ജനകീയ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ആറാം വാർഡ് മെമ്പറുമായ ഹബീബുള്ള പട്ടാക്കൽ പതാക ഉയർത്തി.

Advertisment

മുസ്തഫ തങ്ങൾ, സി.ടി മായിൻ കുട്ടി, അറക്കൽ സൈദലവി, ജാബിർ കരുവാട്ടിൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി സംസാരിച്ചു. കെ സക്കീർ, ശരീഫ് വാഴക്കാടൻ, സി.കെ സുധീർ എന്നിവർ സംസാരിച്ചു.

publive-image

കരിങ്കൽക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി താഴ്ന്ന ആറു വയസുകാരനെ മരണത്തിൻ്റെ കയത്തിൽ നിന്ന് കരകയറ്റിയ സഹോദരങ്ങളെ നാട്ടു കാരണവരായ ടി സൈദ് മാസ്റ്റർ, സി.കെ കരീം ഹാജി എന്നിവർ ആദരിച്ചു. കരിഷ്മ ആന്റ് പാർട്ടി ദേശഭക്തി ഗാനം ആലപിച്ചു. ദേശീയ ഗാനാലാപനത്തോടെ അവസാനിച്ചു. പായസം വിതരണം നടത്തി.

Advertisment