പാലക്കാട്:സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഏവർക്കും വെൽഫെയർ പാർട്ടി
പാലക്കാട് ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രസിഡണ്ട് പി.എസ്. അബുഫൈസൽ ദേശിയ പതാക ഉയർത്തി.
രാജ്യം നിലവിൽ അതി സങ്കീർണമായ രാഷ്ട്രീയ ഭരണ സാമ്പത്തിക സാംസ്‌ക്കാരിക പ്രതിസന്ധിയിൽ ആണുള്ളത്. സംഘപരിവാർ അധികാരം വാഴും കാലത്ത് സ്വാതന്ത്ര്യത്തെ കുറിച്ചും സഹോദര്യത്തെ കുറിച്ചും ബഹുസ്വരതയെ സംബന്ധിച്ചും ജനാധിപത്യം നിലനിർത്തുന്നതിനും ഏവരും രംഗത്ത് വരണമെന്ന് സ്വതന്ത്ര ദിന സന്ദേശത്തിൽ ജില്ലാ പ്രസിഡണ്ട് ഓർമ്മിപ്പിച്ചു.
ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾക്കെതിരെ രാജ്യത്തിന് വേണ്ടി നിലകൊണ്ട രാഷ്ട്ര ശില്പികൾക്കും, സ്വാതന്ത്ര്യത്തിനും രാജ്യത്തിനും വേണ്ടി പോരാടി വീര മൃത്യു വരിച്ച ധീര ദേശാഭിമാനികൾക്കും ജവാന്മാർക്കും പാർട്ടിയുടെ അഭിവാദ്യങ്ങൾ അർപ്പിച്ച് ജില്ലാ സംഘടന സെക്രട്ടറി ദിൽഷാദലി സംസാരിച്ചു, കോവിഡ് മഹാമാരിയെ പ്രതിരോധിച്ചാണ് ഇന്ന് പൗര സമൂഹം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഫ്രറ്റെണിറ്റി ജില്ലാ സെക്രട്ടറി സാബിർ അഹ്സൻ, പാലക്കാട് മണ്ഡലം നേതാവ് അബ്ദുൽസലാം, മറ്റ് പാർട്ടി പ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തു.