തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താം; ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു

New Update

publive-image

Advertisment

മണ്ണാർക്കാട്:വികസന രംഗത്ത് ലോകം മാതൃകയാക്കിയ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ആദരിച്ചു.
കരിമ്പ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൽ സമദ്,ഗോപിനാഥൻ, പ്രേമലത,മേരി.ജെ. മാത്യു,ആന്റണി മതിപ്പുറം, മുഹമ്മദ്‌ ഇബ്രാഹിം, സി.കെ.ജയശ്രീ
തുടങ്ങിയവർ ഭരണ കാലയളവിൽ നടത്തിയ വികസനവും പ്രാദേശിക പുരോഗതിയും ചർച്ച ചെയ്യുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.

സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും രജത ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരിമ്പയിലും പ്രത്യേക പരിപാടി ഒരുക്കിയത്.1996 മുതലുള്ള അധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥരെയും ആദരിച്ചു. 25 വർഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഓൺലൈൻ അവതരണവും ഉണ്ടായി. കേരളത്തിന്‍റെ സാമൂഹ്യ-സാമ്പത്തിക-പൊതു മണ്ഡലങ്ങളില്‍ നിരവധി മാറ്റങ്ങള്‍ക്ക് ജനകീയാസൂത്രണം തുടക്കംകുറിച്ചിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ വിജയമാണ് ഇന്ന് നാട് കാണുന്ന പുരോഗതിയുടെ നിദാനമെന്ന്
പ്രസംഗകർ പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.കോമളകുമാരി അധ്യക്ഷയായി.
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ,രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പങ്കെടുത്തു.
പഞ്ചായത്ത് സെക്രട്ടറി ആശാറാണി സ്വാഗതവും പഞ്ചായത്ത് അസി. സെക്രട്ടറി
കെ.പി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Advertisment