മുന്നണിപ്പോരാളികൾക്ക് ആദരം; കോവിഡ് 19 ആരോഗ്യപ്രവർത്തകർക്ക് ആദരവർപ്പിച്ച് തച്ചമ്പാറ ഗ്രാമ പഞ്ചായത്ത്

New Update
publive-image
Advertisment
തച്ചമ്പാറ: കോവിഡ് വൈറസിന്റെ സാമൂഹിക-ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്ന ആരോഗ്യ മേഖലയിലെ മുന്നണിപ്പോരാളികൾക്ക് ആദരവുമായി തച്ചമ്പാറ പഞ്ചായത്ത് ഭരണ സമിതി. മഹാമാരിയെ നേരിടുന്നവരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിന് സ്നേഹാദരമാണ് പഞ്ചായത്ത് ഒരുക്കിയത്. കോവിഡ് ശക്തമായി നിയന്ത്രിക്കാൻ നമുക്ക് സാധിക്കുന്നത്,  ആരോഗ്യ പ്രവര്‍ത്തകരുടെ ജാഗ്രത കൊണ്ടാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി പറഞ്ഞു.
കോവിഡ് നിയന്ത്രണത്തില്‍ നിന്ന് ലഭിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചിട്ടയായ പ്രതിരോധ നിയന്ത്രണ നടപടികള്‍ ആവിഷ്‌കരിക്കാൻ പഞ്ചായത്ത് ഭരണ സമിതിക്ക് കഴിഞ്ഞതായി യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. വൈസ് പ്രസിഡന്റ് രാജിജോണി,
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സി. ജോസഫ്, അബൂബക്കർ മൂച്ചീരിപ്പാടം
തുടങ്ങിയവർ പങ്കെടുത്തു.
Advertisment