കെ.എസ്.ടി.എം നിൽപ്പുസമരം നടത്തി

New Update
publive-image
മങ്കട : "പൊതു വിദ്യാഭ്യാസം പ്രചാരണമല്ല, പ്രതിവിധിയാണ് വേണ്ടത് " മുദ്രവാക്യം ഉയർത്തി കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) സംഘടിപ്പിച്ച പ്രക്ഷോഭ പകലിന്റെ ഭാഗമായി മങ്കട എ.ഇ.ഓഫീസിന്റെ മുന്നിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം സെക്രട്ടറി കെ.പി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുൽ ഗഫൂർ, വി.പി. ബഷീർ എന്നിവർ സംസാരിച്ചു. പി.കുഞ്ഞവറ സ്വാഗതവും കെ.വി നദീർ നന്ദിയും പറഞ്ഞു.
Advertisment
നിൽപ്പു സമരത്തിന് ശേഷം കെ.എസ്.ടി.എം മങ്കട സബ്ജില്ല വൈസ് പ്രസിഡന്റ് പി റജീന എ.ഇ.ഒ ബാബുരാജിന് നിവേദനം നൽകി.
Advertisment