New Update
/sathyam/media/post_attachments/dKlxg5O9lWoaBr2u1oRY.jpg)
പാലക്കാട് :ശുചീകരണ രംഗത്ത് നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്, ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സിദ്ദീഖ് അഹമ്മദിന്,ഭാരത സര്‍ക്കാര്‍ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് സമ്മാനിച്ചു.റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍,കിങ്ങ്ഡം ഓഫ് സൗദി അറേബ്യയിലെ,ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദാണ് അവാര്‍ഡ് സമ്മാനിച്ചത്.ഇക്കൊല്ലം മധ്യേഷ്യയിലെ നാല് ഇന്ത്യാക്കാര്‍ക്കാണ് പ്രസ്തുത അവാര്‍ഡ് ലഭിച്ചതെങ്കിലും സൗദി അറേബ്യയില്‍ അവാര്‍ഡ് ലഭിച്ച ഏക വ്യക്തി ഡോ. സിദ്ദീഖ് അഹ്മ്മദാണ്.പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് എല്ലാവര്‍ഷവും രാഷ്ട്രപതിയാണ് പ്രസ്തുത അവാര്‍ഡ് സമ്മാനിക്കുന്നത്.പക്ഷേ കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവാസി ഭാരീത ദിവസ്, ചടങ്ങുകള്‍ ഇല്ലാതെയാണ് ആചരിക്കുന്നത്.
Advertisment
ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള ഇറാം ഗ്രൂപ്പ്, ശുചീകരണമേഖലയിലെ ആവശ്യങ്ങള്‍ക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഗവേഷണ വികസനരംഗത്തെ സാമൂഹ്യ സംരംഭമായ, ഇറാം സയന്റിഫിക് സൊലൂഷന്‍സ് 2011ല്‍ ഏറ്റെടുക്കുകയുണ്ടായി. സ്വഛ് ഭാരത് അഭിയാന്റെ, ഭാഗമായി ഇറാം ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഇടോയ്‌ലറ്റ് യുഎന്‍ ഇന്നൊവേഷന്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുകയുണ്ടായി. ഇതിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരവും ലഭിച്ചു. പേറ്റന്റുള്ള ഇ ടോയ്‌ലറ്റ് ഇതിനകം 12 ദശലക്ഷം പേരെങ്കിലും ഉപയോഗിച്ചതായാണ് കണക്കുകള്‍.പ്രതിദിനം ശരാശരി 9,000 പേര്‍ ഇടോയ്‌ലറ്റിനെ ആശ്രയിക്കുന്നുണ്ട്.ഇറാം സയന്റിഫിക് സൊലൂഷന്‍സ് 44ലേറെ ദേശീയഅന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
സാനിറ്റേഷന്‍ മേഖലയിലെ ഇറാം ഗ്രൂപ്പിന്റെ സമാനതകള്‍ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇത്. 2015ല്‍ നടന്ന സഫായി ഗിരി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോ.അഹ്മ്മദിനെ ടോയ്‌ലറ്റ് ടൈറ്റാന്‍ അവാര്‍ഡു നല്‍കി ആദരിക്കുകയുണ്ടായി. 20ലേറെ രാജ്യങ്ങളിലെ ഇറാമിന്റെ 8000ലേറെ വരുന്ന അര്‍പ്പണ ബോധമുള്ള തൊഴിലാളികള്‍ക്ക് കൂടിയുള്ളതായിരുന്നു ഈ സല്യൂട്ട്. മനുഷ്യരാശി നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള ഡോ.അഹ്മ്മദിന്റെ പ്രതിബദ്ധത പ്രശംസനീയമാണെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസദര്‍ ഡോ.സയീദ് പറഞ്ഞു.
സ്മാര്‍ട്ട് സിറ്റികള്‍ക്ക് സുരക്ഷയും വൃത്തിയും പകരുന്ന ഡോ. അഹ് മ്മദ് അവാര്‍ഡിന് എന്തുകൊണ്ടും യോഗ്യനാണ്. രാഷ്ട്രപതി റാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അംഗീകാരത്തിന് ഡോ. അഹ്മ്മദ് നന്ദി രേഖപ്പെടുത്തി. ഇന്ത്യ, കുവൈറ്റ്, നേപ്പാള്‍, മിന എന്നിവിടങ്ങളിലായി ഇറാം സയന്റിഫിക് സൊലൂഷന്‍സ് 4000ലേറെ ഇടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇറാം ഗ്രൂപ്പ് സമഗ്രമായ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us