New Update
Advertisment
പാലക്കാട് :ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്, യു ഡി എഫ് ജില്ലാ ചെയർമാൻ, നഗരസഭ അധ്യക്ഷൻ തുടങ്ങി സ്ഥാനങ്ങൾ വഹിച്ച പാലക്കാട്ടെ കോൺഗ്രസ്സ് നേതാവ് ആയിരുന്ന
എ.രാമസ്വാമി എൻ. സി. പി യിലേക്ക്. രാമസ്വാമി പാർട്ടിയിൽ ചേരുന്നതിനെച്ചൊല്ലി എൻ.സി.പി. നേതൃത്വവുമായി പ്രാഥമിക ചർച്ച നടത്തി.സംസ്ഥാന നേതാക്കളായ മന്ത്രി ശശീന്ദ്രനും പി. സി. ചാക്കോയും ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പാലക്കാട് എത്തിയ അവസരത്തിലാണ് ഈ പ്രഖ്യാപനം എന്നത് പ്രവർത്തകർക്ക് കൂടുതൽ ആവേശമായി. ഇടതുമുന്നണിക്ക് പിന്തുണയുമായി തെരഞ്ഞെടുപ്പ് സമയത്തു തന്നെ രാമസ്വാമി പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സംസ്ഥാന നേതാക്കളുമായുള്ള പ്രാഥമിക ചർച്ചയിലൂടെയാണ്
ഇപ്പോൾ സംഘടനയിലേക്ക് പ്രവേശനം നേടിയത്.