തോമസ് ചാഴികാടൻ എംപിയുടെ ഇടപെടലിന് നന്ദിഅറിയിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്

New Update

publive-image

തോമസ് ചാഴികാടൻ എംപിയുടെ ഇടപെടലിന് നന്ദിഅറിയിച്ച് സച്ചിൻ തോമസ് രാജു.ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വരുന്ന കേരള എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരംകണ്ടത്തിയതിനെ തുടർന്നാണ് തോമസ് ചാഴികാടൻ എംപിക്ക്ഫേസ്ബുക്ക് പോസ്റ്റിലൂടെ സച്ചിൻ തോമസ് രാജു നന്ദിയുമായി എത്തിയത്.ട്രെയിനിലെ പൈപ്പ് ബ്ലോക്ക് ആയതിനെ തുടർന്ന് മണിക്കൂറുകളോളം വെള്ളം ഇല്ലാതായപ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായി.തുടർന്ന് എം പിയോട് പരാതിപ്പെടുകയുംഒരു മണിക്കൂറിനുള്ളിൽ തന്നെ യാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരംകാണുകയും ചെയ്തു.

Advertisment

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

ആദ്യം തന്നെ തോമസ് ചാഴികാടൻ എംപിക്ക് നന്ദി.....

ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വരുന്ന കേരള എക്സ്പ്രസ്സിൽ ഇരുന്നു കൊണ്ടാണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്. എനിക്കു മാത്രമല്ല ഈ ട്രെയിനിലെ ഓരോ യാത്രക്കാർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു അനുഭവം ഉണ്ടായി ഇന്നലെ ഡൽഹിയിൽ നിന്നും ട്രെയിൻ യാത്ര ആരംഭിച്ചപ്പോൾ തന്നെ ട്രെയിനിൽ ലഭിക്കുന്ന വെള്ളത്തിന് വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു ഇന്നലെ വൈകിട്ട് ആയപ്പോഴേക്കും ട്രെയിനിലെ വാട്ടർ സപ്ലൈ പൂർണമായി നിലച്ചു. ഞാൻ റെയിൽവേ ഉദ്യോഗസ്ഥരോട് ആരാഞ്ഞപ്പോൾ പറഞ്ഞത് വാട്ടർ ടാങ്കിൽ പായൽ അടിഞ്ഞു കൂടിയതിനാൽ പൈപ്പ് ബ്ലോക്ക് ആയതാണെന്നാണ്. മണിക്കൂറുകളോളം വെള്ളം ഇല്ലാതായപ്പോൾ യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടായി.

ഞാനുടനെ തന്നെ റെയിലവേയുടെ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരെ വിളിച്ച് പരാതി പറയുകയും ഈ പ്രശ്നം എത്രയും വേഗം പരിഹരിച്ച് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നാൽ സങ്കടപൂർവ്വം പറഞ്ഞുകൊള്ളട്ടെ എനിക്ക് അവിടുന്ന് ലഭിച്ച പ്രതികരണം വളരെ ഉത്തരവാദിത്ത രഹിതമായ ഒരു പ്രതികരണമായിരുന്നു. ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ പല യാത്രക്കാരും പറഞ്ഞു കേരളത്തിൻറെ പോരായ്മയാണ് നിങ്ങളുടെ നാട് എത്ര മോശമാണെന്ന് പോലും ചിലർ വിമർശിച്ചു. ഈ വിമർശനം ഒരു മലയാളി എന്ന നിലയിൽ എനിക്ക് വേദനയുണ്ടാക്കി.

എൻറെ നാട് കോട്ടയം ആയതിനാൽ കോട്ടയം എംപി തോമസ് ചാഴികാടനെ വിളിച്ചാലോ അദ്ദേഹത്തോട് പരാതി പറഞ്ഞാലോ എന്ന് ഞാൻ ആദ്യം ഓർത്തു പക്ഷേ അദ്ദേഹത്തിൻറെ നമ്പർ എൻറെ കൈവശം ഇല്ലായിരുന്നു പിന്നെ എന്റെ സുഹൃത്ത് പ്രിൻസ് ചോലമറ്റത്തിൽ വിളിക്കുകയും അദ്ദേഹത്തിൻറെ നമ്പർ വാങ്ങുകയും ചെയ്തു അപ്പോഴേക്കും ഏകദേശം സമയം 11 മണിയോട് അടുത്തു എനിക്ക് ഉള്ളിൽ ഒരു സംശയം ഉണ്ടായിരുന്നു ഈ സമയത്ത് ഒരു ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ ശല്യപ്പെടുത്തുന്നത് ശരിയാണോ എന്ന് മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും ഞാൻ അതൊന്നും ചിന്തിച്ചില്ല ഇല്ല ആവശ്യമായതിനാൽ അതിനാൽ അദ്ദേഹത്തെ വിളിച്ചു.

അദ്ദേഹം ഫോൺ എടുക്കുകയും ഞാനദ്ദേഹത്തോട് ഞങ്ങൾക്ക് യാത്രക്കാർകിടയിൽ ട്രെയിനിലുണ്ടായ ഈ പ്രശ്നം പറയുകയും അദ്ദേഹം ഞാൻ പറയുന്നത് മുഴുവൻ കേട്ടതിനു ശേഷം മാത്രം എന്നോട് ചോദിച്ചു "നിങ്ങളുടെ അടുത്ത സ്റ്റേഷൻ ഏതാണ്" ഞൻ പറഞ്ഞു വിജയവടയാണെന്നു പറഞ്ഞ ഉടൻ തന്നെ അദ്ദേഹം പറഞ്ഞു "ഞാൻ ഇപ്പോൾ തിരിച്ചു വിളിക്കാം" എന്ന് പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു. ഫോൺ കട്ടായി അതിനുശേഷം എനിക്ക് സംശയം തോന്നി അദ്ദേഹത്തിന് ഇത് മനസ്സിലായില്ലേ അതോ അദ്ദേഹത്തിന് ഞാൻ വിളിച്ചത് ഇഷ്ടമായില്ലേ..?അങ്ങനെ എക്കെ ഞാൻ സംശയിച്ചു.

പക്ഷേ എൻറെ സംശയങ്ങളെല്ലാം തെറ്റായിരുന്നു ഞങ്ങളുടെ അടുത്ത സ്റ്റേഷനായ വിജയവാഡയിൽ എത്തിയപ്പോഴേക്കും ഞങ്ങളുടെ എല്ലാ പ്രശ്നവും പരിഹരിക്കപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോഴേക്കും നമ്മുടെ എംപി എന്നെ തിരിച്ചു വിളിച്ചു "സച്ചിനെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചില്ലെ" എന്ന് എന്നോട് ചോദിച്ചു. അദ്ദേഹം റെയിൽവേ ജനറൽ മാനേജരെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ടന്നും നിങ്ങൾക്ക് ഇനി യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്നും അദ്ദേഹം പറയുകയും ചെയ്തു. ഞാനിപ്പോൾ ഈ പോസ്റ്റ് എഴുതുമ്പോഴും ഇതെ ട്രെയിനിൽ തന്നെയാണ് ഉള്ളത് ഈ സമയം വരെ ഞങ്ങൾ പിന്നീട് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല.

എംപിയുടെ ഇടപെടൽമൂലം ഇന്ന് രാവിലെ ആദ്യം ഞാൻ തിരുവനന്തപുരത്ത് പരാതി വിളിച്ചു പറഞ്ഞ റെയിൽവേ ഉദ്യോഗസ്ഥ എന്നെ തിരിച്ചു വിളിക്കുക നിങ്ങൾ എല്ലാ പ്രശ്നവും പരിഹരിച്ചെന്നും എന്നോടുള്ള മേശമായ പേരുമാറ്റത്തിന് ക്ഷമ പറയുന്നന്നും പറഞ്ഞു. ഇന്ന് രാവിലെ അദ്ദേഹം വീണ്ടും എന്നെ വിളിച്ചിരുന്നു യാത്ര ക്ലേശങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ എന്ന് അന്വേഷിക്കുകയും എന്തങ്കിലും ആവശ്യമുണ്ടെങ്കിൽ ഇനിയും വിളിക്കാൻ മടിക്കരുത് എന്ന് പറയുകയും ചെയ്തു. ഒരു പ്രതിസന്ധി സമയത്ത് ഞങ്ങളെ സഹായിച്ച തോമസ് ചാഴികാടൻ എംപിക്ക്‌ നന്ദി അറിയിക്കുന്നതോടൊപ്പം അങ്ങേക്ക് ഒരായിരം ഓണാശംസകളും നേരുന്നു

Advertisment