/sathyam/media/post_attachments/FhCT3RFfFpIbaQvJGN7k.jpg)
കൊച്ചി: മഞ്ജു വാര്യർ മുഖ്യാതിഥിയായെത്തുന്ന പൊന്നോണം സ്പെഷ്യൽ പ്രോഗ്രാം "മഞ്ജു ഭാവങ്ങൾ" ഈ ഞായറാഴ്ച വൈകുന്നേരം 6.30 ന് മലയാളീ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ. മനോജ് കെ ജയൻ, ഭാവന, പൂർണിമ ഇന്ദ്രജിത്ത്, നിഖില വിമൽ, ഗ്രേസ് ആന്റണി തുടങ്ങി മലയാള സിനിമയിലെ മിന്നും താരങ്ങൾ ഈ ഓണം കൂടുതൽ മനോഹരമാക്കാനെത്തും. താരങ്ങളുടെ ഓർമഞരമ്പുകളിലൂടെയുള്ള ഒരു തിരിഞ്ഞുനോട്ടത്തിനും "മഞ്ജുഭാവങ്ങൾ"വേദിയാകും. മഞ്ജു വാര്യരോടൊപ്പമുള്ള താരങ്ങളുടെ ഏറ്റവും മനോഹരമായ ഫ്ലാഷ്ബാക്കുകളും ഓർമ്മകളും പങ്കിടുന്നതിനാൽ പ്രേക്ഷകർക്കും ഇത് വ്യത്യസ്തമായ അനുഭവമാകും. മനോജ് കെ ജയനും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിച്ച ആദ്യ സിനിമാലൊക്കേഷനിലെ രസകരമായ അനുഭവങ്ങളും ഭാവന മഞ്ജു വാര്യർ കൂട്ടുകെട്ടിലെ മറക്കാനാവാത്ത ഓർമകളും താരങ്ങൾ വേദിയിൽ പങ്കു വെക്കും.
സരിഗമപ കേരളത്തിലെ മത്സരാർത്ഥികളുടെ സംഗീത വിരുന്ന്, സീ കേരളം സീരിയൽ താരങ്ങളുടെ നൃത്ത പ്രകടനങ്ങൾ, ലെറ്റ്സ് റോക്ക് എൻ റോൾ ടീമിന്റെ ചിരിയുണർത്തും സ്‌കിറ്റുകൾ തുടങ്ങി ഈ പൊന്നോണം വര്ണശബളമാക്കാനുള്ള എല്ലാ ചേരുവകളുമായാണ് മഞ്ജുഭാവങ്ങൾ പ്രേക്ഷകരിലേക്കെത്തുന്നത്.
മഞ്ജുഭാവങ്ങൾ ഓഗസ്റ് 22, അവിട്ടം ദിനത്തിൽ വൈകുന്നേരം 6:30 മുതൽ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us