വാരിയംകുന്നനെതിരെ പറഞ്ഞതിന് അബ്ദുള്ളക്കുട്ടിക്ക് നേരെ വധഭീഷണി;കൊലപ്പെടുത്തണമെന്ന് വീഡിയോ സന്ദേശം

New Update

publive-image

കണ്ണൂര്‍: മലബാര്‍ കലാപം നയിച്ച വാരിയം കുന്നനെ താലിബാന്‍ തലവന്‍ എന്ന് വിളിച്ച ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്തണമെന്ന് വീഡിയോ സന്ദേശം. സമൂഹമാധ്യമത്തില്‍ പങ്ക് വച്ച വീഡിയോയിലൂടെയാണ് കൊലവിളി.

Advertisment

ഇയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. അവസരം വന്നാല്‍ താന്‍ തന്നെ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറക്കുമെന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. സംഭവം ഗൗരവമുള്ളതെന്നും അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

Advertisment