/sathyam/media/post_attachments/qsOJdSR0WnIiLrmwr2m6.jpg)
പാലക്കാട് :സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2021-22 കാലയളവിലേക്ക് പാലക്കാട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം (പ്രസിഡന്റ്), എം.മുഹമ്മദലി സഅദി ബീവിപ്പടി,സി.എം അഷ്‌റഫ് ദാരിമി പുല്ലിശ്ശേരി(വൈസ് പ്രസിഡന്റുമാര്‍), ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍പടി(ജനറല്‍ സെക്രട്ടറി), എം.ടി സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍ പനമണ്ണ, സി.പി ഷാഹുല്‍ഹമീദ് ഫൈസി കോട്ടായി (സെക്രട്ടറിമാര്‍), കെ.മുഹമ്മദലി മുസ്‌ലിയാര്‍ ആമയൂര്‍(ട്രഷറര്‍) ഇവര്‍ക്കു പുറമെ എ.വി അബൂബക്കര്‍ മുസ്‌ലിയാര്‍ കുമ്പിടി, അബ്ദുല്‍ജലീല്‍ അസ്ഹരി കാരക്കാട്, അബ്ദുല്‍ കബീര്‍ അന്‍വരി നാട്ടുകല്‍, പി.മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അനങ്ങനടി എന്നിവരെ സംസ്ഥാന കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു.
ഭാരവാഹികള്‍, സംസ്ഥാന കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കു പുറമെ അബ്ദുന്നാസര്‍ ഫൈസി കൂറ്റനാട്,സുനീര്‍ മുസ്‌ലിയാര്‍ കുറുവട്ടൂര്‍,അബ്ദുല്‍ജലീല്‍ ഫൈസി തിരുവേഗപ്പുറ, കെ.സി മുഹമ്മദ് ഫൈസി പത്തിരിപ്പാല, അബ്ബാസ് ഫാളിലി നെന്മാറ, ഇ.അബ്ദുല്‍ഹമീദ് ദാരിമി കരിമ്പ, പി.പി സുലൈമാന്‍ ഫൈസി കുമരംപുത്തൂര്‍,എം.എം ബഷീര്‍ മൗലവി മേല്‍മുറി,എം.കെ അബ്ദുസ്സലാം അഷ്‌റഫി വിളത്തൂര്‍,പി.കുഞ്ഞുമുഹമ്മദ് ഫൈസി മോളൂര്‍ എന്നിവരടങ്ങുന്ന 21 അംഗ ജില്ലാ പ്രവര്‍ത്തക സമിതിക്കും രൂപം നല്‍കി.അബ്ദുല്‍ ജലീല്‍ വാഫി ചെര്‍പ്പുളശ്ശേരി, കെ.ടി സിദ്ധീഖുല്‍ അക്ബര്‍ ഫൈസി ചളവറ എന്നിവരെ ഓഡിറ്റര്‍മാരായും, റൈറ്റേഴ്‌സ് ഫോറം, എംപവര്‍മെന്റ് ആന്റ് ട്രെയിനിംഗ്, പ്രസിദ്ധീകരണം എന്നീ വിഭാഗങ്ങളിലേക്ക് ഉപസമിതികളേയും തെരഞ്ഞെടുത്തു.
മുഅല്ലിം ഡേ കാംപയിന്‍ സംബന്ധമായ വിശകലനം നടത്തി.ഒക്ടോബര്‍ മാസം റെയ്ഞ്ച് മുഅല്ലിം ശാക്തീകരണ കാംപയിന്‍ ആചരിക്കുവാന്‍ തീരുമാനിച്ചു. മദ്രസ്സാ, റെയ്ഞ്ച് സമ്പൂര്‍ണ്ണ സ്ഥിതിവിവര ശേഖരണം നടത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം യോഗത്തില്‍ അദ്ധ്യക്ഷനായി. മുഫത്തിഷ് ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.സംസ്ഥാന സെക്രട്ടറി കൊടക് എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.കെ.ടി സൈതലവി ദാരിമി വാണിയംകുളം പ്രസംഗിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചു.ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും സി.പി ഷാഹുല്‍ഹമീദ് ഫൈസി കോട്ടായി നന്ദിയും പറഞ്ഞു.