പാലക്കയം-കോട്ടയം കെഎസ്ആർടിസി സർവീസ്  പുനസ്ഥാപിച്ചു

New Update
publive-image
തച്ചമ്പാറ:പാലക്കയത്ത് കഴിഞ്ഞ 25 വർഷക്കാലമായി പാലക്കയം മുതൽ കോട്ടയം വരെ ഓടിയിരുന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ്, നിലവിൽ സർവീസ് നിലച്ചിട്ട് ഒന്നര വർഷത്തിനു മുകളിലായി.കോങ്ങാട് എംഎൽഎ അഡ്വ: കെ ശാന്തകുമാരിയുടെയും തച്ചമ്പാറ ഗ്രാമപഞ്ചായത്ത്  ഭരണസമിതിയുടെയും ഇടപെടലിനെതുടർന്ന്  വീണ്ടും  പുനസ്ഥാപിച്ച
ബസ് റൂട്ടിന്റെ ഫ്ലാഗ് ഓഫ്  എം എൽ എ ശാന്തകുമാരി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.നാരായണൻകുട്ടി,പിവി.സോണി,പികെ.രാധാകൃഷ്ണൻ,സന്തോഷ് കാഞ്ഞിരംപാറ തുടങ്ങിയവർ പങ്കെടുത്തു.
Advertisment