സി.എ.എ വിരുദ്ധ സമരം, സംസ്ഥാന സർക്കാർ കേസുകൾ പിൻവലിക്കണം വെൽഫെയർ പാർട്ടി

New Update

publive-image

Advertisment

പാലക്കാട്: സി.എ.എ, എൻ.ആർ.സി വിരുദ്ധ പൗരത്വ പ്രക്ഷോഭ സമരങ്ങൾക്ക് മേൽ സംസ്ഥാന സർക്കാർ പാലക്കാട് ജില്ലയിൽ അടക്കം സംസ്ഥാനത്ത് 835 കേസുകളിൽ പിൻവലിച്ചത് വെറും രണ്ടെണ്ണം മാത്രം.ഒരു ഭാഗത്ത് സംഘ്പരിവാറിനെതിരെ പൗരത്വ പ്രക്ഷോഭകർക്കൊപ്പം എന്ന് നിലപാട് സ്വീകരിക്കുകയും എന്നാൽ തങ്ങളുടെ നേതൃത്വത്തിൽ അല്ലാത്ത എല്ലാ പൗരത്വ സമരങ്ങളെയും അധികാരം ഉപയോഗിച്ച് കള്ളക്കേസുകൾ എടുത്ത് പൗരത്വ പ്രക്ഷോഭത്തെ പിണറായി സർക്കാർ വഞ്ചിച്ചുവെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ശക്തമായി വിമർശിച്ചു.

കേരളത്തിൽ നിരവധി ഹർത്താലുകളും അക്രമ സമരങ്ങളും നിയമസഭക്ക് അകത്തും പുറത്തും നടത്തിയ സിപിഎമ്മും എൽ.ഡി.എഫും തങ്ങൾ ഭരിക്കുമ്പോൾ വെൽഫെയർ പാർട്ടി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ജനാധിപത്യ സമരങ്ങൾക്ക് നേരെ പോലീസിനെ ഉപയോഗിച്ചും ജാമ്യമില്ലാ കേസുകൾ ചാർത്തിയും മുന്നോട്ട് പോകുകയാണ്.

തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നേരത്തെ പൗരത്വ സമര കേസുകൾ ഒഴിവാക്കി മാതൃകയുണ്ട്.പക്ഷെ കേരളത്തിൽപൗരത്വ പ്രക്ഷോഭ കേസുകൾ ഒഴിവാക്കുമെന്ന് നിയമസഭാ തെരെഞ്ഞെടുപ്പ്ന് മുൻപുള്ള കേവല വോട്ട് തട്ടാനുള്ള വാഗ്ദാനം ആയിരുന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും ജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ പറഞ്ഞു.ജില്ലാ ഭാരവാഹികളായ മോഹൻദാസ് പറളി, ദിൽഷാദലി, പി.ഉസ്മാൻ, കെ.വി.അമീർ, ആസിയ റസാഖ്, മജീദ് എന്നിവർ എക്സിക്യൂട്ടീവ് യോഗത്തിൽ സംബന്ധിച്ചു.

Advertisment