Advertisment

വര്‍ധിപ്പിച്ച പരിരക്ഷയുമായി സ്റ്റാര്‍ ഹെല്‍ത്ത് പ്ലാറ്റിനം ശ്രേണിയിലെ കാന്‍സര്‍ കെയര്‍, കാര്‍ഡിയാക് കെയര്‍ പോളിസികള്‍ അവതരിപ്പിച്ചു

New Update

publive-image

Advertisment

കൊച്ചി: കാന്‍സര്‍ ചികില്‍സയ്ക്ക് 10 ലക്ഷം രൂപ വരെയും ഹൃദ്രോഗ ചികില്‍സയ്ക്ക് 15 ലക്ഷം രൂപ വരെയും പരിരക്ഷ നല്‍കിക്കൊണ്ട് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് സ്‌പെഷാലിറ്റി പദ്ധതികളുടെ പുതിയ പതിപ്പുകളായ സ്റ്റാര്‍ കാന്‍സര്‍ കെയര്‍ പ്ലാറ്റിനം, സ്റ്റാര്‍ കാര്‍ഡിയാക് കെയര്‍ പ്ലാറ്റിനം പോളിസികള്‍ അവതരിപ്പിച്ചു.

മുന്‍കൂര്‍ വൈദ്യ പരിശോധനയില്ലാത്ത ഈ പോളിസികള്‍ക്കായി ചേരുന്ന സമയത്ത് മുന്‍പു നടത്തിയ ചികില്‍സാ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാവും. പ്രതിവര്‍ഷ, അര്‍ധ വര്‍ഷ, ത്രൈമാസ പ്രീമിയങ്ങള്‍ അടക്കാവുന്ന ഈ പോളിസികള്‍ ജീവിതകാലം മുഴുവന്‍ പുതക്കാനുമാവും. കാന്‍സര്‍ നിര്‍ണയിക്കപ്പെടുന്നവര്‍ക്ക് പത്തു ലക്ഷം രൂപ വരെ പരിരക്ഷ നല്‍കുന്നതാണ് കാന്‍സര്‍ കെയര്‍ പ്ലാറ്റിനം. അഞ്ചു മുതല്‍ 65 വയസു വരെയുള്ളവര്‍ക്ക് ഇതില്‍ ചേരാം. നിശ്ചിത കാത്തിരിപ്പു കാലാവധിക്കു ശേഷം കാന്‍സര്‍, കാന്‍സര്‍ ഇതര ചികില്‍സകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ ഉള്ള ചെലവുകള്‍ക്ക് ഇതില്‍ പരിരക്ഷ ലഭിക്കും.

കാന്‍സര്‍ ഇതര ചികില്‍സകള്‍ക്ക് 30 ദിവസവും സ്വാന്തന പരിചരണത്തിന് 12 മാസവും കാന്‍സറിനും മറ്റു നിലവിലുള്ള രോഗങ്ങള്‍ക്കും 30 മാസവും ആയിരിക്കും കാത്തിരിപ്പ് കാലാവധി. 30 മാസത്തെ കാത്തിരിപ്പ് കാലാവധിക്കു ശേഷമുള്ള രണ്ടാമത്തെ കാന്‍സര്‍ വേളയില്‍ പരിരക്ഷാ തുകയും 50 ശതമാനം ലഭിക്കുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പും നടത്താം.

ഹൃദ്രോഗം നിര്‍ണയിക്കപ്പെടുന്നവര്‍ക്ക് 15 ലക്ഷം രൂപ വരെ പരിരക്ഷ നല്‍കുന്ന കാര്‍ഡിയാക് കെയര്‍ പ്ലാറ്റിനത്തില്‍ ഏഴു മുതല്‍ 70 വയസു വരെയുള്ളവര്‍ക്ക് ചേരാം. ഹൃദ്രോഗ, ഹൃദ്രോഗ ഇതര ആശുപത്രി ചികില്‍സകള്‍ക്ക് 30 ദിവസമാണ് കാത്തിരിപ്പു കാലാവധി. നിലവിലുള്ള രോഗങ്ങള്‍ക്ക് 48 മാസവും മറ്റു ചില രോഗങ്ങള്‍ക്കും ഹൃദയമാറ്റത്തിനും 24 മാസവുമാണ് കാത്തിരിപ്പു കാലാവധി.

സാധാരണ നിലയില്‍ നിലവില്‍ ഹൃദ്രോഗം, കാന്‍സര്‍ എന്നിവയുള്ളവര്‍ക്ക് പരിരക്ഷ ലഭിക്കാറില്ലെന്നും സ്റ്റാര്‍ ഹെല്‍ത്ത് ഇത്തരത്തിലുള്ള പോളിസികള്‍ അവതരിപ്പിച്ചിരിക്കുകയാണെന്നും ഇതേക്കുറിച്ചു പ്രതികരിച്ച സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ. എസ് പ്രകാശ് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ന്യായവും പ്രധാനപ്പെട്ടതുമായ ആവശ്യങ്ങള്‍ പുതിയ പോളിസികള്‍ വഴി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment