എടത്തനാട്ടുകരക്കൂട്ടം സാഹിത്യസദസ്സ്‌ സമാപിച്ചു; അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം  ചെയ്തു

New Update
publive-image
അലനല്ലൂർ: എടത്തനാട്ടുകരക്കൂട്ടം സൗഹൃദക്കൂട്ടായ്മ കോട്ടപ്പള്ളയിൽ സംഘടിപ്പിച്ച പുസ്തക പരിചയവും കവിയരങ്ങും സാഹിത്യകാരൻ അബു ഇരിങ്ങാട്ടിരി ഉൽഘാടനം ചെയ്തു.
കെ.അബൂബൂബക്കർ അധ്യക്ഷത വഹിച്ചു. സീനത്ത് അലിയുടെ 'ഒറ്റമുറിയുടെ താക്കോൽ' പുസ്തകം മനോജ് വീട്ടിക്കാട്ടും ഇബ്നു അലി എടത്തനാട്ടുകരയുടെ 'ഓർമകളുടെ ഓലപ്പുരയിൽ'
കെ. മുഷ്താക്ക് അലിയും പരിചയപ്പെടുത്തി.
വാർഡ് മെമ്പർ അക്ബറലി പാറോക്കോട്ട്, എം. സിബ്ഹത്ത്,ടി.പി. സഷീർ ബാബു, ജ്യോതീന്ദ്ര കുമാർ, സിബിൻ ഹരിദാസ്,  എ.പി. മാനു, കെ.വി.എം. ബഷീർ, ഷാഹിദ ഉമ്മർ കോയ,
കെ.ശ്യാം കുമാർ, സി.എൻ.സുബൈർ, പി.അക്ബറലി എന്നിവർ പ്രസംഗിച്ചു.
സിദ്ദീഖ് മച്ചിങ്ങൽ, റഷീദ് കുമരമ്പുത്തൂർ, സാക്കിർ ഹുസൈൻ വണ്ടൂർ, മധു അലനല്ലൂർ,
ശ്രീധരൻ പനച്ചിക്കുത്ത്, സി.ടി.മുരളീധരൻ, ഒ.അഫ്നാൻ അൻവർ എന്നിവർ കവിയരങ്ങിൽ കവിതകൾ അവതരിപ്പിച്ചു. കെ.ടി.ഹംസപ്പ, വി.അബ്ദുള്ള, ടി.കെ.മുഹമ്മദ്‌, ഷമീം കരുവള്ളി, എൻ.അബ്ദുന്നാസർ, എ.പി.ഷാജഹാൻ എന്നിവർ സീനത്ത്‌ അലി, ഇബ്നു അലി എന്നിവരുടെ പുസ്തകങ്ങൾ വിവിധ ഗ്രന്ഥ ശാലകൾക്ക്‌ കൈമാറി.
Advertisment
Advertisment