ബി​വ​റേ​ജ​സ് ​ഔ​ട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ അനുവദിക്കില്ല; യൂത്ത് കോണ്‍ഗ്രസ്

New Update

publive-image

Advertisment

തൃശൂര്‍ : കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനുള്ള പദ്ധതി അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്.കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലുകളില്‍ വിദേശ മദ്യ വില്പന ശാലകള്‍ തുറക്കാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണ്.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജനീഷ് പുറത്തിറക്കിയ പ്രസ്താവനയിലിനു ഇക്കാര്യം പറഞ്ഞത്.

ജനങ്ങള്‍ തിങ്ങിക്കൂടുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഒത്തു കൂടുകയും ചെയ്യുന്ന പൊതു ഗതാഗത കേന്ദ്രങ്ങള്‍ മാന്യതയുടെ ഇടങ്ങളാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഈ തീരുമാനം നല്ലതല്ലെന്ന് അഭിപ്രായം നാനാ തുറകളില്‍ നിന്നും ഉയരുന്നുണ്ട്.

Advertisment