ഇന്ത്യൻ കോഫി ഹൌസിലെ ദുരവസ്ഥ വിവരിച്ച് പ്രമുഖ എഴുത്തുകാരിയും വിവർത്തകയുമായ രാധിക സി നായരുടെ പോസ്സ് ശ്രദ്യേയമാകുന്നു

New Update

publive-image

Advertisment

"രാവിലെ കൊല്ലത്തേക്കുള്ള യാത്രയിൽ പ്രഭാത ഭക്ഷണത്തിനാണ് കുടുംബസമേതം കയറാമെന്നുറപ്പുള്ള ഇൻഡ്യൻ കോഫീഹൗസിൽ കയറിയത്. മഹാനായ എ. കെ ജി യുടെ പാരമ്പര്യമവകാശപ്പെടുന്ന ഈ സ്ഥാപനമാണ് കോവിഡ് മഹാമാരിക്കാലത്ത് വിശ്വസിച്ചു കയറാവുന്ന സ്ഥാപനം എന്ന വിശ്വാസത്തിലാണ് ഇവിടെ കയറിയത്. ആളുകളെ സാമൂഹികാകലം പാലിച്ച് പുറത്ത് ഇരുത്തിയൊക്കെയാണ് ഭക്ഷണ വിതരണം. നല്ല കാര്യം .വൃത്തിക്കും കുറവൊന്നുമില്ല

പക്ഷേ മൂത്രശങ്ക തീർക്കാൻ വാഷ് റൂമിലൊന്ന് കയറി നോക്കണം.അവിടെ പാരമ്പര്യവും വിശ്വാസവും വൃത്തിയും ശുദ്ധിയും മൂക്കിടിച്ചു വീഴും.വൃത്തിഹീനമായ, സീറ്റ് ഇളകിയ ക്ലോസറ്റ്, ഹെൽത്ത് ഫാസെറ്റിൽ വെള്ളം വരുന്നില്ല .അതാകട്ടെ തുരുമ്പിച്ച് ഇളകി വീഴാറായിരിക്കുന്നു ,ഒരു ബക്കറ്റിൽ കഷ്ടിച്ച് ഒരു മഗ് വെള്ളമുണ്ട്.പെപ്പിലും വെള്ളമില്ല ആഹാ അടിപൊളി.ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണിവിടെയാണിവിടെയാണ്..

തിരികെ വന്ന് കൗണ്ടറിൽ ഇരിക്കുന്ന ആളോട് പറഞ്ഞപ്പോൾ ശ്ശോ അറിഞ്ഞില്ലല്ലോ ഇപ്പം ശരിയാക്കിത്തരാം എന്ന രീതിയിൽ ആരോടോ അന്വേഷിക്കാം എന്ന ഭാവം കാണിച്ചു.ഒരപ്പോളജി പോലും പറഞ്ഞില്ല.'കാപ്പി വേണോ. ചായവേണോ ഇനിയെന്തെങ്കിലും വേണോ എന്ന ആചാരത്തിനൊന്നും ഒരു കുറവുമില്ല കേട്ടോ ഭക്ഷണം വിളമ്പുമ്പോൾ .

തിരക്കേറിയ എം സി റോഡിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് ലോക് ഡൗൺ അടച്ചിടൽ കാലത്ത് അറ്റകുറ്റപ്പണികൾ തീർത്ത് ഉപഭോക്താഫ്രണ്ട്ലി ആക്കാമായിരുന്നു. ചെയ്യില്ല വാശിയാണ്.വെഞ്ഞാറമൂട് നിന്ന് കൊട്ടാരക്കര പോകുന്ന റൂട്ടിൽ റോഡിൻ്റെ വലതു വശത്ത് തണ്ട്രാംപൊയ്കയിലെ ഇന്ത്യൻ കോഫീ ഹൗസാണ് ഈ രംഗവേദി .

Advertisment