മദ്യക്കച്ചവടം : സെക്രട്ടേറിയേറ്റിലും തുടങ്ങുമോ ?:പി.സി.തോമസ്

New Update

publive-image

Advertisment

കെ എസ് ആർ ടി സി ബസ് സ്റ്റാ൯റുകളിലെ സ൪ക്കാ൪ കെട്ടിടങ്ങളിലും മദ്യക്കച്ചവടം നടത്താ൪ തയ്യാറെടുക്കുന്ന കേരള സ൪ക്കാ൪,താമസിയാതെ തിരുവനന്തപുരം സെക്രട്ടേറിയേറ്റിലും,അതേ രീതിയിലുള്ള ജനസേവനത്തിനൊരുങ്ങുമോ,എന്ന് കേരളാ കോണ്ഗ്രസ് വ൪ക്കിംഗ് ചെയ൪മാനും,മു൯ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

താമസിയാതെ സ൪ക്കാ൪ ഓഫീസുകളിലെല്ലാം അപ്രകാരം ഒരു കാര്യം പരിഗണിച്ചേക്കാാം. ആവശ്യത്തിന് കുട്ടികളില്ലാത്ത സ൪ക്കാ൪ സ്ക്കൂളുകളിലെല്ലാം കട്ടിടങ്ങൾ ഒഴിവുണ്ടാകും. അവിടെയെല്ലാം മദ്യഷാപ്പുകൾ തുടങ്ങാൻ സാധ്യതയുണ്ട്. ജനസേവനവും നടക്കും, സർക്കാരിന് നല്ല വാടകയും കിട്ടും. വരുമാനം വർദ്ധിപ്പിക്കാം തോമസ് പറഞ്ഞു.

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ അധികം ജോലിക്കാരെ മറ്റോഫീസുകളിലേക്ക് സ്ഥലം മാറ്റിയാൽ ഇഷ്ടംപോലെ കെട്ടിട സൗകര്യങ്ങൾ ബാക്കി വരും. ഇവിടെ മദ്യഷാപ്പുകൾ തുടങ്ങിയാൽ അവർക്ക് നല്ല കച്ചവടം കിട്ടും. അതുകൊണ്ടുതന്നെ നല്ല വാടക ഈടക്കാം. തോമസ് ചൂണ്ടിക്കാട്ടി.

Advertisment