കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവം; യുവാവ് സംസ്ഥാനം വിട്ടതായി സൂചന

New Update

publive-image

കണ്ണൂർ: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ പ്രതി സംസ്ഥാനം വിട്ടതായി സൂചന. തടവുചാടിയ ജാഹിർ ഹുസൈൻ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. പ്രതിയ്‌ക്കായി അതിർത്തിയിലടക്കം പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Advertisment

ഇന്നലെ രാവിലെയാണ് ജയിലിൽ നിന്നും തടവുകാരനായ ജാഹിർ ഹുസൈൻ രക്ഷപെട്ടത്. സംഭവത്തിൽ സുരക്ഷാ വീഴ്‌ച്ച ഉണ്ടായതിനെ തുടർന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അമലിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

തടവുകാർക്കൊപ്പം ആവശ്യത്തിന് പോലീസുകാർ ഇല്ലാതിരുന്നതും വീഴ്‌ച്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജയിൽ വളപ്പിലെ അലക്കുപുരയ്‌ക്ക് ചുറ്റുമതിൽ ഇല്ല. ഇതുസംബന്ധിച്ച വകുപ്പ് തല അന്വേഷണവും ജയിൽ വകുപ്പ് നടത്തുന്നുണ്ട്. വിവിധ സ്റ്റേഷനുകളിലേക്ക് ജാഹിർ ഹുസൈന്റെ ചിത്രവും വിവരങ്ങളും കൈമാറിയിട്ടുണ്ട്.

കളിയിക്കാവിളയിലേക്കുള്ള ബസ്സിൽ കയറിയെന്ന നിഗമനത്തിൽ അവിടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

NEWS
Advertisment