വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനികവും, മാനസീകവുമായ പുരോഗതി ലക്ഷ്യം; വിദ്യാഭ്യാസ ശാക്തീകരണത്തിന് ലീഡ് പദ്ധതിയുമായി മൗണ്ട് സീന

New Update

publive-image

Advertisment

പത്തിരിപ്പാല:രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വരുന്ന സമഗ്ര മാറ്റത്തിനനുസരിച്ച് നിലവിലുള്ളതും, വരാനിരിക്കുന്നതുമായ സാധ്യതകളെ പ്രയോജനപ്പെടുത്തി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മികവിലെക്ക് ഉയര്‍ത്താന്‍ ലീഡ് പദ്ധതിയുമായി മൗണ്ട് സീന ഗ്രൂപ്പ്.ഇതിന്റെ ഭാഗമായി മൗണ്ട് സീന ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനും,ലേണിങ്ങ് റേഡിയസുമായി കരാറില്‍ ഏര്‍പ്പെട്ടു.ആധുനിക വിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ സാധ്യകളും ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിയില്‍, യു.പി.എസ്.സി, ഐ.എ .എസ് പരിശീലനത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അതുപോലെ നിലനിര്‍ത്തി. ക്കൊണ്ട്. ,സിവില്‍ സര്‍വ്വീസ്, ഐ.എ എസ് പരിശീലനത്തെയും ഇന്ത്യയിലെ ഉന്നത മല്‍സര പരീക്ഷകളേയും,വ്യക്തി കേന്ദ്രീകൃത കാലിക പഠനങ്ങളേയും, വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍കൊള്ളാവുന്ന രീതിയിലാണ് പാഠ്യപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പി.എം. ഫൗണ്ടേഷന്റെ സഹകരണത്തോടെ പ്രോഗ്രാം അസിസ്റ്റന്റ് ഫോര്‍ സിവില്‍ സര്‍വ്വീസ് എക്‌സാമിനേഷന്‍സ് (പേസ് ) എന്ന പേരില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സും ആരംഭിച്ചു. ആധുനിക വിദ്യാഭ്യാസ രംഗത്തെ അനിവാര്യതകളെ ഉള്‍ക്കൊണ്ട് , പഠനത്തെ ക്രമീകരിക്കാനാവുന്ന പാഠ്യപദ്ധതിയില്‍ വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനികവും, പുരോഗതിയാണ് ലക്ഷ്യം വയക്കുന്നത്.

മൗണ്ട് സീന ഗ്രൂപ്പിന് വേണ്ടി സി.ഇ. ഒ കെ. അബ്ദുല്‍ അസീസ് കള്ളിയത്തും,ലേണിങ്ങ് റേഡിയസിനു വേണ്ടി ചെയര്‍മാന്‍ ആഷിഫ് കെ.പിയും കരാറില്‍ ഒപ്പുവെച്ചു.മൗണ്ട് സീന സെക്രട്ടറി കെ.പി. അബ്ദുറഹ്മാന്‍ , പ്രോജക്റ്റ് ഡയറക്ടര്‍ എന്‍. പി. മുഹമ്മദ് റാഫി , മൗണ്ട് സീന പബ്ലിക്ക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: കെ. എസ്.വിനോദ്, വൈസ് പ്രിന്‍സിപ്പല്‍ കെ.ശ്രീലത, മൗണ്ട് സീന ഇംഗ്ലീഷ് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ കെ. നന്ദിനി, വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ ഷിഹാബുദ്ദീന്‍,സ്‌ക്കൂള്‍ മാനേജ്‌മെന്റ് മെമ്പര്‍ ഷംസുദ്ദീന്‍ പത്തിരിപ്പാല എന്നിവര്‍ സംസാരിച്ചു.

Advertisment