New Update
/sathyam/media/post_attachments/SGJVj7wYVohmxuwcVkkj.jpg)
തൃശൂർ അവിണിശ്ശേരിയിൽ മകൻ്റെ അടിയേറ്റ് അച്ഛന് പിന്നാലെ അമ്മയും മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷണൻ ഇന്നലെ രാത്രിയും ഭാര്യ തങ്കമണി ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. മകൻ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Advertisment
രാത്രി ഏഴോടെയായിരുന്നു സംഭവം. മഴു ഉപയോഗിച്ച് ഇരുവരുടെയും തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയിയെന്നും നാട്ടുകാർ പറഞ്ഞു. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us