അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർക്ക് ആശങ്ക.പൂർത്തിയാക്കാതെ ദേശീയ പാത നവീകരണം

New Update

publive-image

മുണ്ടൂർ:ദേശീയ പാതയിൽ അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർക്ക് ആശങ്ക. ചൊവ്വാഴ്ച കല്ലടിക്കോട് ചുങ്കത്ത് മിനി ലോറി നിയന്ത്രണം വിട്ട് നടുറോഡിൽ മറിഞ്ഞു.
വാഹനത്തിലെ ഡ്രൈവർഭരത്കുമാർ, സഹായി രാജു എന്നിവർക്ക് പരുക്കേറ്റു.
മഴയുള്ളപ്പോഴെല്ലാം ദേശീയപാതയിൽ രൂപപ്പെടുന്ന റോഡിലെ വഴുക്കലാണ് അപകടത്തിനും ജീവൻ നഷ്ടപ്പെടുന്നതിനും മാരക പരിക്കേൽക്കുകയും ചെയ്യുന്നതിന് കാരണമാകുന്നത്. ഇരുചക്ര വാഹനക്കാർ കൂടുതലായും അപകടത്തിൽ പെടുന്നുണ്ട്. റോഡിന്റെ നവീകരണ പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ചു പോയതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നുണ്ട്.

Advertisment

മഴയ്ക്ക് മുമ്പെ അറ്റകുറ്റപ്പണി തീർക്കാൻ ദേശീയ പാത അധികൃതർക്ക് കഴിഞ്ഞിട്ടില്ല.മഴ പെയ്താൽ ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പറ്റിയ സമയമല്ലെന്ന് പറഞ്ഞ് പണി നിർത്തിവെക്കും.അപകടത്തിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ പ്രതിഷേധം ഭയന്ന് മെറ്റലും ടാറുമായി കരാറുകാർ ഓടിയെത്തും.കുഴിയിലെ വെള്ളത്തിൽ മെറ്റലിട്ടും ടാറൊഴിച്ചും എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി തിരിച്ചു പോകുന്ന രീതിയാണുള്ളത്.തച്ചമ്പാറ മുതൽ
താണാവ് വരെയുള്ള ഭാഗത്ത് ഇനിയും ധാരാളം ഇടങ്ങളിൽ നവീകരണ പ്രവൃത്തി ബാക്കിയുണ്ട്.

Advertisment