/sathyam/media/post_attachments/bhyvG8Ma7YUOtCkCJd3j.jpg)
പാലക്കാട്:രാഷ്ട്രീയ ജനതാദൾ പാർലമെന്ററി ബോർഡ് ചെയർമാൻ ജോൺ മരങ്ങോലി, നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ തോട്ടുപുറം, ജില്ല ആക്റ്റിംഗ് പ്രസിഡന്റ് ഷാജി എബ്രഹാം ഉൾപ്പടെയുള്ള അമ്പതോളം പ്രവർത്തകർ ആർജെഡി വിട്ട്
കേരള കോൺഗ്രസ്(എം)ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ് പ്രവർത്തക അംഗത്വം നൽകി സ്വീകരിച്ചു.ഈ കാലഘട്ടത്തിൽ പാർട്ടിയുടെ പ്രസക്തിയും കർഷകർക്ക് വേണ്ടി നടത്തുന്ന ഇടപെടലും കണ്ടാണ് പലരും ഞങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധമാകുന്നത്.
ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിക്കുന്ന പാർട്ടിക്ക് അർഹമായ സ്ഥാനം നൽകുന്നതിലും മാന്യമായി പരിഗണിക്കുന്നതിലും എൽ ഡി എഫ് സന്മനസ്സ് കാണിച്ചുവെന്നും
വമ്പൻ മുന്നേറ്റവുമായി പാർട്ടി സംസ്ഥാനത്ത് കൂടുതൽ സജീവമാകുമെന്നും
കല്ലടിക്കോട് ദർശന കോളേജിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് അഡ്വ.ജോസ് ജോസഫ് പറഞ്ഞു.
/sathyam/media/post_attachments/bavUpB9O5VDSPJwLV3y7.jpg)
നിയോജക മണ്ഡലം പ്രസിഡന്റ് മത്തായി ഐക്കര അധ്യക്ഷനായി.ജില്ല ജനറൽ സെക്രട്ടറി എ.ശശിധരൻ, റെനിരാജ്, രാധാകൃഷ്ണൻ തച്ചൊടിയിൽ, ഐസക് തച്ചമ്പാറ, സജീവ് നെടുമ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. കേരള കോൺഗ്രസ്(എം) മുൻകാല നേതാവും ജില്ല വൈസ് പ്രസിഡണ്ടുമായിരുന്ന രാമകൃഷ്ണൻ നായരുടെ പന്ത്രണ്ടാം ചരമ വാർഷികത്തിന്റെ അനുസ്മരണവും നടത്തി.