/sathyam/media/post_attachments/KFnwGf2qfOWW7JH4KK8m.jpg)
മണ്ണാർക്കാട്:കുമരംപുത്തൂർ കല്ലടി ഹൈസ്കൂൾ സ്മാർട്ട്ഫോൺ ചലഞ്ച് 2021 അധ്യാപകരുടെ കൈത്താങ്ങിൽ 35 കുട്ടികൾ ഓൺ ലൈൻ പഠന സൗകര്യത്തിന്റെ നിറവിൽ. ഡിജിറ്റൽ ലൈബ്രറി സംവിധാനത്തിലാണ് സ്മാർട്ട്ഫോണും സിം കാർഡ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകുന്നത്.ഓൺലൈൻ പഠന സൗകര്യങ്ങൾ പ്രയാസമുള്ള എല്ലാ കുട്ടികൾക്കും ലാപ്ടോപ്, ടാബുകൾ,സ്മാർട്ട്ഫോൺകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഒന്നാം ഘട്ടത്തിൽ അർഹരായ കുട്ടികളെ കണ്ടെത്തിയാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. സ്കൂൾ എസ് ഐ ടി സി ടീം ആണ് ഡിജിറ്റൽ ലൈബ്രറിക്ക് നേതൃത്വം നൽകുന്നത്.തെരഞ്ഞെടുത്ത കുട്ടികൾക്കുള്ള സ്മാർട്ട്ഫോൺ വിതരണത്തിന്റെയും ഡിജിറ്റൽ ലൈബ്രറിയുടെയും ഉദ്ഘാടനം കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി നിർവ്വഹിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എൻ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ നൗഫൽ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ടി. കെ.അബൂബക്കർ,ഹെഡ്മാസ്റ്റർ സിഎം ബഷീർ,പിടിഎ വൈസ് പ്രസിഡന്റ് അരിയൂർ രാമകൃഷ്ണൻ,അസീസ് പച്ചീരി, പുഷ്പാനന്ദൻ ,ഡപ്പ്യൂട്ടി ഹെഡ് മാസ്റ്റർ സി. കെ. മുഹമ്മദ്, സ്റ്റാഫ് സെക്രടറി രമ, കുഞ്ഞയമു ,പി .പി.സുബൈർ എന്നിവർ പ്രസംഗിച്ചു.കെ.ഹരിദാസ്, രാജേഷ്, പി.കെ.ജാഫർ ബാബു, പി.എം.ഹംസ,നീനാ പോൾ, ജേക്കബ് മത്തായി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us