വനിതാ മുന്നേറ്റം കാലഘട്ടത്തിൻ്റെ ആവശ്യം :ജോസ് കെ മാണി

New Update

publive-image
ഉഴവൂർ: സമസ്തമേഖലകളിലും വനിതകളുടെ മുന്നേറ്റം അനിവാര്യമാണെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു.വനിതാ കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ. ത്രിതല പഞ്ചായത്ത് രംഗത്തും സഹകരണ മേഖലയിലുമെന്നപോലെ മുഴുവൻ മേഖലകളിലും വനിതകൾ സജീവമാകണമെന്നും ഇതിലൂടെ സമൂഹം കൂടുതൽ പുരോഗതിയിലേക്ക് നയിക്കപ്പെടണമെന്നും ചെയർമാൻ വ്യക്തമാക്കി.

Advertisment

വനിതകോൺഗ്രസ് - എം കടുത്തുരുത്തി 'നിയോജകമണ്ഡലം പ്രസിഡൻ്റായി നയന ബിജുവിനെയും (കടുത്തുരുത്തി) ജനറൽ സെക്രട്ടറിയായി ജീന സിറിയക്കി (കടപ്ലാമറ്റം) നേയും തിരഞ്ഞെടുത്തു.' കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറാണ്ട്ണ് നയനാ ബിജു. ജീന സിറിയക് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കടപ്ലാമറ്റം ഡിവിഷൻ അംഗമാണ് . കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 13 മണ്ഡലം കമ്മിറ്റികളും പുന സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനമെടുത്തു.

മണ്ഡലം കമ്മിറ്റികൾക്ക് പിന്നാലെ വാർഡ് കമ്മിറ്റികളും വാർഡ് തല ഭാരവാഹികളുടെ പുനസംഘടനയും ഈ മാസം പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടം, സ്റ്റിയറിങ് കമ്മിറ്റി അംഗം ഡോ. സിന്ധു മോൾ ജേക്കബ്, ജോസ് പുത്തൻ കാലാ, സഖറിയാസ് കുതിരവേലി, ഷീലാ തോമസ്, നിയോജക മണ്ഡലം പ്രസിഡൻ്റ് പി.എം മാത്യു, നിർമ്മല ദിവാകരൻ, സൈനമ്മ ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment