തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ലോക സാക്ഷരത ദിനം ആചരിച്ചു

New Update

publive-image

Advertisment

തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരതാ സമിതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ന് ലോക സാക്ഷരത ദിനം ആചരിച്ചു. ബ്ലോക്ക്‌ അങ്കണത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാക്ഷരത പതാക ഉയർത്തി. അതിന് ശേഷം വൈസ് പ്രസിഡന്റ്‌എൻ കെ ബിജു വിന്റെ അധ്യ ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന പഠിതാക്കളെയും 23വർഷം ബ്ലോക്ക്‌ പ്രേരക് ആയി സേവനം ചെയ്യുന്ന ഡയസ് ജോസഫ്നെയും ബ്ലോക്ക്‌ പഞ്ചായത്ത്‌ കമ്മിറ്റി ആദരിച്ചു.

യോഗം പ്രസിഡന്റ്‌ ട്രീസ ജോസ് ഉത്ഘാടനം ചെയ്തു ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഗ്ലോറി കെ എ മാർട്ടിൻ ജോസഫ്, ലാലി ജോയ് മെമ്പർ മാരായ ബിന്ദു ഷാജി, നീതു ഫ്രാൻസിസ്, ഇ കെ അജിനാസ്, സുനി സാബു, അന്നു അഗസ്റ്റിൻ, ജോബി മാത്യു, ജിജോ കഴിക്കിച്ചാലിൽ, എ ജയൻ, വി ജി ജയൻ എന്നിവർ സംസാരിച്ചു ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം കെ ലോഹിദാസ് സാക്ഷരത സന്ദേശം നൽകി.

Advertisment