പാലാ: ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൌണ്ടേഷൻ, വേൾഡ് മലയാളി കൌൺസിൽ എന്നിവ ആരംഭിച്ചിരിക്കുന്ന കോടി പ്ലാവിൻ തൈകൾ വച്ച് പിടിപ്പിക്കുന്ന പരിപാടി പാലാ മുൻസിപ്പാലിറ്റിയിലും ആരംഭിച്ചു മുനിസിപ്പാലിറ്റിയുടെ എല്ലാ പ്രദശങ്ങളിലും പ്ലാവുകൾ നടുന്നതിന്റെ ഉൽഘടനം മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ദഹത്തിന്റെ വീട്ടു മുറ്റത്തു നട്ടുകൊണ്ട് നിർവഹിച്ചു.
ഫൌണ്ടേഷൻ ചെയർമാൻ ജോർജ് കുളങ്ങര അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി പടിക്കമ്യാലിൽ മുക്കിയ പ്രഭാഷണം നടത്തി. ബേബി മാത്യു സോമതീരം, അഡ്വ. ശിവൻ മഠത്തിൽ, അഡ്വ. പി എസ്. ശ്രീധരൻ, ജോർജ് ഈപ്പൻ അഡ്വ സന്തോഷ് മണര്കാട്ട്, വി എം അബ്‌ദുള്ളഖാൻ, ബെന്നി മൈലാടൂർ, അഡ്വ അഭിജിത്, ജോർജ് വലിയപറമ്പിൽ, സെബി പാറമുണ്ട, ഉണ്ണി കുളപ്പുറം, മോനച്ചൻ, അഡ്വ രാജേഷ് പല്ലാട്ടു, ജോസ് തെങ്ങുംപള്ളി, ഐഷാ ജഗദീഷ്, അഗസ്റ്റിൻ വഴക്കമാല എന്നിവർ പ്രസംഗിച്ചു